Kili Poyi Malayalam Movie Review

കിളികള് പറന്നു, യുവതീ യുവാക്കളുടെ ഹൃദയത്തിലേക്ക്!

പദ്മയിലെ ടിക്കറ്റ് കൌണ്ടറിലെ യുവതീ യുവാക്കളുടെ തിരക്ക് കണ്ടപ്പോള് തന്നെ ഞാന് ഉറപ്പിച്ചു – ഇത് യുവാക്കള് ഏറ്റെടുത്തു എന്നുള്ളത്. നിറഞ്ഞ സദസ്സില് തന്നെ പ്രദര്ശനം ആരംഭിച്ച കിളി പോയി പ്രേക്ക്ഷക കരഘോഷത്തോടെയാന് തുടങ്ങിയത്.
നീ കോ ഞ ച, ഡെല്ലി ബെല്ലി പോലെയുള്ള ചിത്രങ്ങള് നിങ്ങളെ എന്റര്ട്ടെയ്ന് ചെയ്തിട്ടുനെങ്കില് തീര്ച്ചയായും ഈ പടവും നിങ്ങളെ എന്റര്ട്ടെയ്ന് ചെയ്യും. എടുത്ത് പറയേണ്ടത് ആസിഫിന്റെയും അജുവിന്റെയും മത്സരിച്ചുള്ള അഭിനയം തന്നെയാണ്. മൃദുല് എന്ന പുതുമുഖ നടന് തന്റെ റോള് വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക് തിരിച്ചു വന്ന രവീന്ദ്രന് ഡിസ്കോ ഡഗ്ലാസ് ആയി തിളങ്ങി. സമ്പത്ത്, സാന്ദ്ര തോമസ്, പോലീസ് വേഷത്തില് വന്ന ശ്രീജിത്ത് രവി എന്നിവരും മികച്ചു നില്ക്കുന്നു.
ഇതൊരു യൂത്തിന്റെ സിനിമയാണ്. ഇന്നത്തെ ചെറുപ്പക്കാര് എങ്ങനെ ജീവിക്കാന് ആഗ്രഹിക്കുന്നു എന്നതാണ് വിനയ് ഗോവിന്ദ് ഈ ചിത്രത്തിലൂടെ വരച് കാട്ടിയിരിക്കുന്നത്. ക്യാമറമാന് ആയ പ്രതീഷ് വര്മ്മ എന്തുകൊണ്ടും മലയാള സിനിമയ്ക്കു പ്രതീക്ക്ഷ നല്കുന്ന ഒരു ക്യാമറമാന് തന്നെയാണ്. യുവത്വത്തെ ഹരം കൊള്ളിക്കുന്ന ഗോവയുടെയും ബംഗ്ലൂര്ഇന്റെയും, ചെന്നൈഉടെയും ദ്രിശ്യങ്ങള് ഒക്കെ വളരെ മനോഹരമായി തന്നെ അദ്ദേഹം ചിത്രത്തില് ഉള്ക്കൊള്ളിചിരിക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെ പുതുമുഖ സംവിധായകന് ആയ വിനയ് ഗോവിന്ദ് മലയാള സിനിമയ്ക്കു മറ്റൊരു മുതല്കൂട്ടാണ് എന്നത് നിസ്സംശയം പറയാന് സാധിക്കും.
കിളി പോയി ഒരു മഹത്തായ സിനിമ ആണെന്നോ സുവര്ണ്ണലിപികളാല് കൊത്തി വെക്കേണ്ട സിനിമ ആണെന്നോ ഒന്നും ഞാന് അവകാശപ്പെടുന്നില്ല. പക്ക്ഷേ എപ്പോഴും ടെന്ഷനും മറ്റും നിറഞ്ഞ മലയാളികക്ക് രണ്ടു മണിക്കൂര് എല്ലാം മറന്ന് ആസ്വദിക്കാനും ചിരിക്കാനും ഉള്ള ഒരു സിനിമ ആണ് കിളി പോയി എന്നെനിക്ക് 100 ശതമാനം ഉറപ്പാണ്!

NB: നിങ്ങള് ജീവിതത്തില് ആഘോഷിക്കാന് മറന്നിട്ടുണ്ടോ? ഉണ്ട് എന്നാണു മറുപടി എങ്കില്, നിങ്ങള് കിളി പോയി കാണുക, കാരണം നിങ്ങള് ജീവിക്കാന് ഒരു പക്ഷെ ആഗ്രഹിച്ച ആ കാലഘട്ടം നിങ്ങള്ക്ക് ഈ സിനിമയിലൂടെ കാണാന് കഴിഞ്ഞേക്കും.

Rating: 3/5

Comments